
കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം: സിറ്റി സബ് ജില്ല 870 പോയിന്റുമായി മുന്നേറ്റം തുടരുന്നു
- തൊട്ടുപിറകിൽ 815 പോയിന്റുമായി ചേവായൂർസബ്ജില്ലയും, 801പോയിന്റുമായി തോടന്നൂർ സബ് ജില്ലയും ശക്തമായ മത്സരം കാഴ്ചവച്ചു കൊണ്ട് മുന്നേറുകയാണ്.
കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം കൊയിലാണ്ടിയിൽ നവംബർ 24,25,26, 27,28 തീയതികളിലായി നടന്നുകൊണ്ടിരിക്കുന്ന കലോത്സവത്തിന്റെ ഇത് വരെയുള്ള മത്സര ഫലത്തിൽ കോഴിക്കോട് സിറ്റി സബ് ജില്ല 870 പോയിന്റുമായി മുന്നിലാണ് തൊട്ടുപിറകിൽ 815 പോയിന്റുമായി ചേവായൂർസബ്ജില്ലയും, 801പോയിന്റുമായി തോടന്നൂർ സബ് ജില്ലയും ശക്തമായ മത്സരം കാഴ്ചവച്ചു കൊണ്ട് മുന്നേറുകയാണ്.

കൊയിലാണ്ടി സബ് ജില്ലയും ബാലുശ്ശേരി സബ് ജില്ലയും 781 പോയിന്റുമായി സമനിലയിൽ തുടരുന്നു. സ്കൂളുകളിൽ 358 പോയിന്റുമായി സിൽവർ ഹിൽസ് എച്ച് എസ് എസ് ചേവായുർ ഒന്നാം സ്ഥാനത്തും 300 പോയിന്റുമായി മേമുണ്ട എച്ച് എസ് എസ് രണ്ടാം സ്ഥാനത്തും, 202 പോയിന്റുമായി ചക്കാലക്കൽ എച്ച് എസ് മടവൂർ, പേരാമ്പ്ര എച്ച് എസ് എസ് മൂന്നാം സ്ഥാനത്തും തുടരുന്നു. നിരവധി മത്സരയിനങ്ങൾമത്സരത്തിന്റെ അവസാന ദിനമായ ഇന്ന് നടക്കാനുണ്ട്. മത്സര ഫലങ്ങൾ മാറി മറിഞ്ഞേക്കാം
