കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് 30 ലക്ഷത്തിന്റെ ലഹരിമരുന്ന് പിടികൂടി

കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് 30 ലക്ഷത്തിന്റെ ലഹരിമരുന്ന് പിടികൂടി

  • കഞ്ചാവ് ഒഡീഷയിൽ നിന്നാണ് കൊണ്ടുവന്നത്

കോഴിക്കോട്: 28 കിലോ ഗ്രാം വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിൽ നിന്ന് 2 പേരെയും 778 ഗ്രാം എംഡിഎംഎയുമായി റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്ന് ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു.കളമശ്ശേരി ഗ്ലാസ് കോളനി ചാമപ്പറമ്പിൽ സി.എം.ഷാജി (30),ബംഗാൾ മുർഷിദബാദ് ശെഹബ്രംപൂർ മോമിനൂൾ മലിത (26) എന്നിവരെ കഞ്ചാവുമായും മലപ്പുറം പുതുക്കോട്ട് പേങ്ങാട്ട് കണ്ണനാരി പറമ്പ് കെ.സിറാജിനെ (31) എംഡിഎംഎയുമായുമാണ് പിടികൂടിയത്. ഡാൻസാഫും കസബ, ടൗൺ പൊലീസും ചേർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്തത്. പുതിയ ബസ് സ്‌റ്റാൻ്റിൽ നിന്നും പെരുമ്പാവൂർ, കളമശേരി ഭാഗങ്ങളിലേയ്ക്കു വിൽപനയ്ക്കായി കൊണ്ടു പോകുന്ന 28 കിലോ കഞ്ചാവുമായാണ് 2 പേർ അറസ്റ്റിലായത്.

കഞ്ചാവ് ഒഡീഷയിൽ നിന്നാണ് കൊണ്ടുവന്നത്. പ്രതികൾ ഒഡീഷയിൽ നിന്നു ട്രെയിനിൽ ബെംഗളൂരുവിലെത്തി അവിടെ നിന്നും ടൂറിസ്റ്റ് ബസിൽ കോഴിക്കോട് എത്തിയപ്പോഴാണ് അറസ്റ്റിലായത്. പിടികൂടിയ എംഡിഎംഎയ്ക്ക് ചില്ലറ വിപണിയിൽ 30 ലക്ഷം രൂപ വിലവരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )