
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ മസാജ് ചെയർ ലൗഞ്ച്
- ഫുൾ ബോഡി എയർ ബാഗ് മസാജ് സൗകര്യമാണ് ഇവിടെ ഏർപ്പെടുത്തുന്നത്
കോഴിക്കോട്:മാളുകളിൽ മാത്രം ലഭ്യമായിരുന്ന മസാജ് ചെയർ സൗകര്യം ഇനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ലഭ്യമാകും. സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ മസാജ് ചെയർ ലൗഞ്ച് സജ്‌ജീകരിച്ചു. ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കും.

പാലക്കാട് റെയിൽവേ ഡിവിഷനിൽ യാത്രക്കാർക്ക് ഈ സൗകര്യം ലഭിക്കുന്ന ഏക സ്‌റ്റേഷനായി കോഴിക്കോട് മാറും. ഫുൾ ബോഡി എയർ ബാഗ് മസാജ് സൗകര്യമാണ് ഇവിടെ ഏർപ്പെടുത്തുന്നത്. മസാജ് സൗകര്യം ഒരേ സമയം 4 പേർക്ക് ലഭ്യമാകും. റെയിൽവേ കരാർ നൽകി സ്വകാര്യ ഏജൻസിയാണ് ഈ സൗകര്യം നടപ്പാക്കുന്നത്.
CATEGORIES News