
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട
- രണ്ടു യുവാക്കളാണ് പോലീസിന്റെ പിടിയിലായത്
കോഴിക്കോട്:നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. അരക്കിലോയിലധികം എംഡിഎംഎയും ബ്രൗൺ ഷുഗറും പിടികൂടി. മംഗലൂരു സ്വദേശിയായ യുവതിയുൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പോലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ കുടുങ്ങിയത് ലഹരി ശൃംഖലയിലെ വമ്പൻ കണ്ണികളാണ്.

മാങ്കാവ് വെച്ച് ലഹരി മരുന്നുമായി രണ്ടു യുവാക്കളാണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി മുഹമ്മദ് സി എ, ജാസം അൽത്താഫ് എന്നിവരിൽ നിന്നും 326 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവിൽ നിന്ന് ലഹരി മരുന്നെത്തിച്ച് കോഴിക്കോട് വിതരണം ചെയ്യുന്നവരാണിവരെന്ന് പോലീസ് പറഞ്ഞു.

CATEGORIES News