
കോഴിക്കോട്-സലാല റൂട്ടിൽ 2 പുതിയ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
- ബുക്കിംഗ് നടപടികൾ ആരംഭിച്ചു
സലാല: സലാല-കോഴിക്കോട് റൂട്ടിൽ ആഴ്ചയിൽ രണ്ട് പുതിയ സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഈ സർവീസുകൾ ഞായറും വ്യാഴവുമാണ് ഉണ്ടാവുക എന്ന് അധികൃതർ വ്യക്തമാക്കി.

ബുക്കിംഗ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന് മുമ്പ് കോഴിക്കോട്ടേക്ക് ആഴ്ചയിൽ രണ്ടുതവണ സർവീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.അതേ സമയം കൊച്ചിയിലേക്ക് ആഴ്ചയിൽ ഒരു സർവീസാണുള്ളത്.
CATEGORIES News