
കോഴിക്കോട്-സുരക്ഷിതമായ നഗരം
- നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി,എത്ര കുറ്റകൃത്യങ്ങൾ റജിസ്റ്റർ ചെയ്യപ്പെട്ടു എന്ന് വിലയിരുത്തിയാണ് എൻ സിആർബി ഈ പട്ടിക തയ്യാറാക്കുന്നത്
കോഴിക്കോട് : സമ്പന്നമായ ചരിത്രത്തിനും പ്രകൃതി സൗന്ദര്യത്തിനും സാഹിത്യത്തിനും സംഗീതത്തിനും രുചിപ്പെരുമയ്ക്കും മറ്റും കേളികേട്ട കോഴിക്കോട് രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിലും ഇടം നേടി. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ പത്താം സ്ഥാനം ആണ് കോഴിക്കോട് സ്വന്തമാക്കിയത് . ലിസ്റ്റിൽ ആദ്യ പത്തിലുള്ള കേരളത്തിലെ ഏക നഗരവും കോഴിക്കോടാണ്.
നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ(NCRB) ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ചാണ് ഈ അംഗീകാരം. നഗരങ്ങളിലെ ജനസംഖ്യ അടിസ്ഥാനപ്പെടുത്തി,എത്ര കുറ്റകൃത്യങ്ങൾ റജിസ്റ്റർ ചെയ്യപ്പെട്ടു എന്ന് വിലയിരുത്തിയാണ് എൻസിആർബി ഈ പട്ടിക തയ്യാറാക്കുന്നത്. എൻസിആർബി റിപ്പോർട്ട് അനുസരിച്ച് കോഴിക്കോട്ട് ഉണ്ടായത് ഒരു ലക്ഷം ആളുകൾക്ക് 397.5 കുറ്റകൃത്യങ്ങൾ ആണുള്ളത്.
സൈബർ കുറ്റകൃത്യങ്ങൾ, കൊള്ളയടിക്കൽ, ലൈംഗികചൂഷണം,ആത്മഹത്യാനിരക്ക്, സ്ത്രീകൾക്കും കുട്ടികൾക്കും ,മുതിർന്ന പൗരന്മാർക്കും പട്ടികജാതി-പട്ടികവർഗക്കാർക്കും നേരെയുള്ള അതിക്രമങ്ങൾ, പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ എന്നിവയും കണക്കിലെടുത്തിട്ടുണ്ട്. 20 ലക്ഷത്തിനു മുകളിൽ ജനസംഖ്യ വരുന്ന 19 നഗരങ്ങൾക്കാണ് പട്ടികയിൽ റാങ്ക് നൽകിയത്. കൊൽക്കത്ത,ചെന്നൈ,കോയമ്പത്തൂർ എന്നീ നഗരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.യുനെസ്കോയുടെ സാഹിത്യ നഗര പദവി പട്ടത്തിനുശേഷം കോഴിക്കോടിന് ലഭിക്കുന്ന മറ്റൊരു വലിയ ഒരു അംഗീകാരമാണിത്. സുരക്ഷിതമായി, സമാധാനത്തോടെ ജീവിക്കാൻ പറ്റിയ ഒരിടം.