കോൺഗ്രസ്‌ സേവാദളിന്റെ കർണാടക സഹചാർജറായി പി.വി.വേണുഗോപാൽ

കോൺഗ്രസ്‌ സേവാദളിന്റെ കർണാടക സഹചാർജറായി പി.വി.വേണുഗോപാൽ

  • ഓഗസ്റ്റ് 26ന് കർണാടകയിലെ ബെൽഗാമിൽ വച്ച് വേണുഗോപാൽ ചുമതലയേറ്റെടുക്കും

കൊയിലാണ്ടി : ഓൾ ഇന്ത്യ കോൺഗ്രസ്‌ സേവാദൾ കർണാടകയുടെ സഹചാർജറും സേവാദളിന്റെ അഖിലേന്ത്യാ ഇലക്ഷൻ മാനേജ് മെൻ്റ് ടീമിലെ 4 അംഗങ്ങളിൽ ഒരാളുമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കൊയിലാണ്ടികാരനായ
പി.വി.വേണുഗോപാൽ(വേണുഗോപാൽ പവൻ വീട്ടിൽ). സേവാദളിന്റെ സ്ഥാപകനായ എൻ. എസ്. ഹാർദിക്കറിന്റെ ചരമദിനമായ ഓഗസ്റ്റ് 26ന് കർണാടകയിലെ ബെൽഗാമിൽ വച്ച് വേണുഗോപാൽ ചുമതലയേറ്റെടുക്കും.

സ്ഥാനമേറ്റ്, പ്രാഥമികമായി കർണാടകയിലെ എല്ലാ ജില്ലകളും സന്ദർശിച്ച് സേവാദളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തും. പ്രവർത്തങ്ങളില്ലാത്ത ജില്ലകളിൽ സംഘടന രൂപീകരിക്കുകയും പ്രവർത്തനം സജീവമാക്കുകയും ചെയ്യുമെന്ന് വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധി നയിച്ച ജോഡോയാത്രയിൽ കന്യാകുമാരിമുതൽ കാശ്‌മീർ വരെ അദ്ദേഹത്തോടൊപ്പം വേണുഗോപാൽ പങ്കെടുത്തിരുന്നു. മുൻ സൈനികനായ വേണുഗോപാൽ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളിലെ പ്രവർത്തിക്കുന്നു. കൊയിലാണ്ടി ബ്ലോക്ക് സേവാദളിന്റെ പ്രസിഡണ്ട് ആയിരിക്കെയാണ് ഇദ്ദേഹം ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )