ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ബോധ പൂർവമായ ശ്രമമാണ് യു ഡി എഫ് സർക്കാർ നടത്തുന്നതെന്ന് എം വി ഗോവിന്ദൻ

ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ബോധ പൂർവമായ ശ്രമമാണ് യു ഡി എഫ് സർക്കാർ നടത്തുന്നതെന്ന് എം വി ഗോവിന്ദൻ

  • 62 ലക്ഷം ജനങ്ങളെയും നിരത്തി വലിയ പ്രക്ഷോഭം നടത്തുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള ബോധ പൂർവമായ ശ്രമമാണ് യു ഡി എഫ് സർക്കാർ നടത്തുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോൺഗ്രസും യു ഡിഎഫും ക്ഷേമ പെൻഷൻ നൽകുന്നതിന് എതിരായിരുന്നു. ക്ഷേമ പെൻഷൻ നടപ്പിലാക്കിയതും വർദ്ധിപ്പിച്ചതും എൽഡിഎഫ് സർക്കാരാണ്. ഇപ്പോൾ ക്ഷേമ പെൻഷൻ ഇല്ലാതാക്കാനാണ് ശ്രമം നടത്തുന്നത്. 62 ലക്ഷം പാവപ്പെട്ടവ മനുഷ്യരുടെ ആശാകേന്ദ്രമാണ് ക്ഷേമ പെൻഷൻ.

62 ലക്ഷം ജനങ്ങളെയും നിരത്തി വലിയ പ്രക്ഷോഭം നടത്തുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ഉടൻ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയുടെ മകളുടെ പ്രതികരണം ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു. കടലിൽ കാണാതായ മത്സ്യത്തൊഴിലാളുകളുടെ കുടുംബം വലിയ പ്രതിഷേധത്തിലാണ്. ഫിഷറീസ് മന്ത്രി എവിടെയെന്ന് അറിയില്ല അവരോട് സംസാരിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )