കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റ് ഇനിമുതൽ ഓൺലൈനിൽ റദ്ദാക്കാം

കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റ് ഇനിമുതൽ ഓൺലൈനിൽ റദ്ദാക്കാം

  • ടിക്കറ്റിന്റെ പണം റിസർവേഷൻ കൗണ്ടറിലെത്തി തന്നെ വാങ്ങണം

ന്യൂഡൽഹി:രാജ്യത്തെ റെയിൽവേ ടിക്കറ്റ് കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റുകൾ ഇനി യാത്രക്കാർക്ക് ഓൺലൈൻവഴിയും റദ്ദാക്കാം. ഐആർസിടിസി വെബ്സൈറ്റിൽ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 139 എന്ന ടോൾ ഫ്രീ നമ്പറിലും ഈ സൗകര്യം ലഭിക്കും.രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

എന്നാൽ ഓൺലൈൻ വഴി ടിക്കറ്റ് റദ്ദാക്കാൻ കഴിയുമെങ്കിലും യാത്രക്കാർക്ക് ടിക്കറ്റിന്റെ പണം റിസർവേഷൻ കൗണ്ടറിലെത്തി വേണം തരിച്ചുവാങ്ങാൻ. വെയ്‌റ്റിങ് ലിസ്റ്റ് അടക്കമുള്ള ടിക്കറ്റുകൾ കൗണ്ടറിൽ നിന്നെടുക്കുന്നവർ സ്റ്റേഷനിലെത്തി തന്നെ ടിക്കറ്റ് റദ്ദാക്കേണ്ടതുണ്ടോയെന്ന ബിജെപി എംപി മേധാ വിശ്രം കുൽക്കർണിയുടെ ചോദ്യത്തിനായിരുന്നു റെയിൽവേ മന്ത്രിയുടെ പ്രതികരണം.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )