കൽപ്പറ്റ നാരായണനെ                    കൊയിലാണ്ടി ആദരിക്കുന്നു

കൽപ്പറ്റ നാരായണനെ കൊയിലാണ്ടി ആദരിക്കുന്നു

  • എം. എൻ. കാരശ്ശേരി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: കവിതാഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൽപ്പറ്റ നാരായണനെ ശ്രദ്ധ പഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ
കൊയിലാണ്ടി പൗരാവലി ആദരിക്കുന്നു. കവി, ഉപന്യാസകാരൻ, വിമർശകൻ, പ്രഭാഷകൻ, നോവലിസ്റ്റ് എന്നിങ്ങനെ സർഗ്ഗപ്രക്രിയയുടെ എല്ലാ മേഖലയിലും തിളങ്ങുന്ന കല്പറ്റ നാരായണന് കൊയിലാണ്ടിയുടെ സ്നേഹാദരം.

സെപ്തം.21 ശനിയാഴ്‌ച രാവിലെ10 മണി കൊയിലാണ്ടി ഇ എംഎസ് ടൗൺഹാളിൽ നടക്കുന്ന പരിപാടി എം. എൻ. ‘കാരശ്ശേരി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. കാനത്തിൽ ജമീല – എംഎൽഎ ഉപഹാര സമർപ്പണം നിർവ്വഹിക്കും. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും.

എഴുത്തുകാരായ യു. കെ. കുമാരൻ, വീരാൻകുട്ടി, രാജേന്ദ്രൻ എടത്തുംകര, നിമ്ന വിജയൻ, ഗായകൻ വി. ടി. മുരളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരും സന്നിഹിതരാവും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )