ഗജവീരൻ ഗുരുവായൂർ കേശവൻകുട്ടിയുടെ ശില്പം ഇന്ന് സമർപ്പിക്കും

ഗജവീരൻ ഗുരുവായൂർ കേശവൻകുട്ടിയുടെ ശില്പം ഇന്ന് സമർപ്പിക്കും

  • കേശവൻ കുട്ടിയുടെ സ്മരണാർഥം കാരുണ്യ പ്രവർത്തകനായ നന്തിയിലെ ബാലൻ അമ്പാടിയാണ് പ്രതിമ നിർമിച്ച് ക്ഷേത്രത്തിന് സമർപ്പിക്കുന്നത്.

കൊല്ലം:കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ ഗജവീരൻ ഗുരുവായൂർ കേശവൻ കുട്ടിയുടെ പ്രതിമയുടെ നിർമാണം പൂർത്തിയായി. പിഷാരികാവ് കാളിയാട്ട ഉത്സവത്തിനെത്തിയ ഗുരുവായൂർ കേശവൻ കുട്ടി 2016 മാർച്ച് 29ന് ആണ് പിഷാരികാവിൽ വെച്ച് ചരിഞ്ഞത്. കേശവൻ കുട്ടിയുടെ സ്മരണാർഥം കാരുണ്യ പ്രവർത്തകനായ നന്തിയിലെ ബാലൻ അമ്പാടിയാണ് പ്രതിമ നിർമിച്ച് ക്ഷേത്രത്തിന് സമർപ്പിക്കുന്നത്.

തൃക്കാർത്തിക ദിനമായ ഇന്ന് വൈകിട്ട് 4 ന് ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ബാലൻ അമ്പാടി പ്രതിമയുടെ സമർപ്പണം നടത്തും. നാലര ലക്ഷം രൂപ ചെലവു വന്ന പ്രതിമ ശിൽപി ലിനീഷ് കാഞ്ഞിലശ്ശേരിയുടെ നേതൃത്വത്തിൽ എട്ടോളം കലാകാരന്മാർ 24 ദിവ സങ്ങൾ കൊണ്ടാണ് പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )