ഗണിതശാസ്ത്ര പുരസ്‌കാരം പഴങ്കാവിലെ നദാ തസ്‌നീമിന്

ഗണിതശാസ്ത്ര പുരസ്‌കാരം പഴങ്കാവിലെ നദാ തസ്‌നീമിന്

  • കെ.പി. പ്രമോദ് കുമാറിൻ്റെ സ്മരണക്കെർപ്പെടുത്തിയ മികച്ച ഗണിത ശാസ്ത്ര വിദ്യാർഥിക്കുള്ള പുരസ്കാരം ആണ് ലഭിച്ചത്

വടകര: ഗണിതശാസ്ത്ര പുരസ്‌കാരം വടകര പഴങ്കാവിലെ കെ.പി. നദാ തസ്‌നീമിന്. മടപ്പള്ളി കോളേജ് പൂർവവിദ്യാർഥി കെ.പി. പ്രമോദ് കുമാറിൻ്റെ സ്മരണക്കെർപ്പെടുത്തിയ മികച്ച ഗണിത ശാസ്ത്ര വിദ്യാർഥിക്കുള്ള പുരസ്കാരം ആണ് ലഭിച്ചത്. പ്രമോദ് കുമാറിൻ്റെ ചരമദിനമായ ഓഗസ്റ്റ് അഞ്ചിന് പൂർവവിദ്യാർഥി സംഘടന ‘ഓർമ്മ’ മടപ്പള്ളിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്ക്കാരം നൽകും. 5001 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്നതാണ് പുരസ്ക്കാരം. പുരസ്ക്കാരം ആർട്ടിസ്റ്റ് മദനൻ നൽകുമെന്ന് പ്രമോദ് അനുസ്മരണ സമിതി ഭാരവാഹികൾ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )