
ഗവ: മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ ലാപ്ടോപ്പുകൾ വിതരണം ചെയ്തു
- ലാപ്പ്ടോപ്പുകളുടെ വിതരണം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു.
കൊയിലാണ്ടി: ശ്രീമതി കാനത്തിൽ ജമീല എം.എൽഎ. യുടെ വികസന ഫണ്ടിൽ നിന്നും ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ച ലാപ്പ്ടോപ്പുകളുടെ വിതരണം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. ആറ് ലക്ഷം രൂപ ചിലവിൽ പതിനേഴ് ലാപ്ടോപ്പുകളാണ് നൽകിയത്. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ സ്കൂളുകൾക്ക് നൽകുന്ന സ്പോർട്സ് ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.

പ്രിൻസിപ്പൽ ശ്രീമതി ലൈജു കെ. , ഹെഡ്മിസ്ട്രസ് ദീപ പി.ബി. എന്നിവർ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർ റഹ്മത്ത് കെ.ടി.വി, പി. ടി. എ. പ്രസിഡണ്ട് ലായിക്ക് ടി. എ, എസ്.എം.സി ചെയർമാൻ ബഷീർ വി.പി.വി, സത്താർ കെ.കെ, മുനീർ, അസീസ് യു.കെ, ഷൗക്കത്തലി, നഹല, നാസർ എ. പി, ഹരീഷ്, ഷിത ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
