
ഗാന്ധിജിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്‌തു
- പ്രതിമ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അനാച്ഛാദനം ചെയ്തു
വളയം: വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പൂർണകായ പ്രതിമ ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ഷീജാ ശശി അനാച്ഛാദനം ചെയ്തു.
ചടങ്ങിൽ വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രദീഷ് അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് മെമ്പർ മാരായ സി.വി. നജ്‌മ, സുരേഷ് കൂടത്താങ്കണ്ടി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്‌മ യാസർ, വാർഡംഗം വി.പി. ശശിധരൻ, പ്രിൻസിപ്പൽ കെ. മനോജ് കുമാർ, സി. ലിനീഷ്, ശ്രീ ജിത്ത് കണ്ടോത്ത്, കെ. സുരേ ന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
CATEGORIES News