
ഗാന്ധിദർശൻ ചാരിറ്റബിൾ ആൻഡ് എജുക്കേഷൻ ട്രസ്റ്റ്;ജനകീയ കമ്മിറ്റി രൂപീകരിച്ചു
- രൂപീകരണയോഗം എൻ.വി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു
ഒള്ളൂർ:ഉള്ളേരി പഞ്ചായത്തിലെ ഒള്ളൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ഗാന്ധിദർശൻ ചാരിറ്റബിൾ ആൻഡ് എജു ക്കേഷൻ ട്രസ്റ്റിന്റെ ചോല പകൽവീട് നിർമാണത്തിനായി ജനകീയ കമ്മിറ്റി രൂപീകരിച്ചു. ഒള്ളൂർ മദ്രസ ഹാളിൽ ചേർന്ന രൂപീകരണയോഗം എൻ.വി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ ജേതാവ് പ്രമോദ് ദാസ് ഒള്ളൂ രിനെ പഞ്ചായത്ത് പ്രസിഡൻ്റ് സി. അജിത ആദരിച്ചു.

ട്രസ്റ്റ് ബോർഡ് ചെയർമാൻ ഒ.എ ശിവദാസൻ അധ്യക്ഷനായി. സി.കെ മുഹമ്മദലി, ടി.കെ കുഞ്ഞികൃഷ്ണൻ, എടാടത്ത് രാഘ വൻ, ടി.കെ ശിവൻ, ബാലകൃ ഷ്ണൻ നായർ പാടത്തിൽ, സോ മൻ നമ്പ്യാർ, റഷീദ് മുത്തു ക്കണ്ടി, വിഎം രാമചന്ദ്രൻ, സലിം കുനിയിൽ, വി.എം ദേ വദാസ്, ടി.കെ അശോകൻ, ഗംഗാധരൻ കുറുപ്പച്ചൻക്കണ്ടി,പി.മാധവൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എൻ.വി മുഹമ്മദ് ബഷീർ (ചെയർ.), പവിത്രൻ കൊയിലാണ്ടി (വർ.ചെയർ.), സി.കെ ബാലകൃഷ്ണൻ (ജന.സെക്ര.), സി .കെ മുഹദ്ദലി, പി. അഹമ്മദ് (സെക്ര.), ഒ.എ വേണു (ട്രഷ.) രാധാകൃഷ്ണൻ ഒള്ളൂർ (മീഡിയ കൺ.).