
‘ഗാന്ധി എന്ന പാഠശാല’ പുസ്തകമിറക്കി ജിവിഎച്ച്എസ്എസ് മേപ്പയ്യൂ൪
- പതിനഞ്ചോളം പ്രഭാഷണങ്ങൾ എഡിറ്റ് ചെയ്ത് പുസ്തമാക്കി മാറ്റിരിയിയ്ക്കുകയാണ് സ്കൂൾ
മേപ്പയ്യൂർ :നൂറ്റിയാറ് ദിവസമായി ‘ഗാന്ധി വായന’ യജ്ഞത്തിലൂടെ, ‘ഗാന്ധി എന്ന പാഠശാല’ പുസ്തകമിറക്കി മാതൃകയാവുകയാണ് ജിവിഎച്ച്എസ്എസ് മേപ്പയ്യൂ൪. പുസ്തകത്തിന്റെ എഡിറ്റർമാരായ പദ്മ൯ കാരയാട്, എ. സുബാഷ്കുമാർ എന്നിവർ ‘ഗാന്ധി എന്ന പാഠശാല’ വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി പ്രകാശനം ചെയ്തു.
ഗാന്ധി വായനയുടെ ഭാഗമായി പ്രശസ്ത കവി സച്ചിദാനന്ദൻ ഉൾപ്പെടെ പ്രമുഖരായ സാംസ്കാരിക നായകരെ പങ്കെടുപ്പിച്ചു നടത്തിയ പതിനഞ്ചോളം പ്രഭാഷണങ്ങൾ എഡിറ്റ് ചെയ്ത് പുസ്തമാക്കി മാറ്റിരിയിയ്ക്കുകയാണ് സ്കൂൾ. പ്രമുഖ പ്രസാധകരായ ഡിസി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഡോ. ടി. ടി. ശ്രീ കുമാറാണ് അവതാരിക എഴുതിയത്.
CATEGORIES News