ഗാന്ധി സ്‌മൃതി യാത്രയും സ്‌മൃതി സംഗമവും നടത്തി

ഗാന്ധി സ്‌മൃതി യാത്രയും സ്‌മൃതി സംഗമവും നടത്തി

  • സ്‌മൃതി സംഗമം ഡി സി സി പ്രസിഡന്റ്‌ അഡ്വ.കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതി യാത്രയും സ്‌മൃതി സംഗമവും നടത്തി. കൊല്ലം ചിറ ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്ന് ആരംഭിച്ച യാത്ര കൊല്ലം ടൗണിൽ സമാപിച്ചു ഗാന്ധി സ്‌മൃതി സംഗമം ഡി സി സി പ്രസിഡന്റ്‌ അഡ്വ.കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. നോർത്ത് മണ്ഡലം പ്രസിഡന്റ്‌ രജീഷ് വെങ്ങളത്തുക്കണ്ടി അധ്യക്ഷത വഹിച്ചു. കെ പി എസ് ടി എ സംസ്ഥാന ജനറൽ സെക്രെട്ടറി പി.കെ. അരവിന്ദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. കെ.വിജയൻ പ്രതിഞ്ജ ചൊല്ലി കൊടുത്തു. കെ പി സി സി മെമ്പർ പി. രത്നവല്ലി, മുരളി തോറോത്ത്,രാജേഷ് കീഴരിയൂർ, തൻഹീർ കൊല്ലം,വി.ടി. സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു നടേരി ഭാസ്കരൻ, ദാസൻ മരകുളത്തിൽ,പി.ടി. ഉമേന്ദ്രൻ,സുനിൽ കുമാർ പി.വി., ഉണ്ണികൃഷ്ണൻ മരളൂർ, നാണി പി.പി. , തങ്കമണി കെ, സുമതി കെ.എം., ജിഷ പുതിയേടത്തു,സന്തോഷ്‌ കുമാർ പി. വി., ഷൈലേഷ് പെരുവട്ടൂർ , മുരളി പാറാട്ടു,ശ്രീജിത്ത്‌ആർടി,ബജീഷ്തരംഗിണി, മാണിക്യം വീട്ടിൽ സുരേഷ് , ബാബു കൊറോത്തു, തൈകണ്ടി സത്യൻ, ഭാസ്കരൻ കെ കെ, സന്തോഷ്‌ പെരുവട്ടൂർ,മറുവട്ടം കണ്ടി ബാലകൃഷ്ണൻ, വിജയൻ, പഞ്ഞാട്ട് ഉണ്ണി, പ്രിയദർശിനി സജീവൻ, എന്നിവർ ഗാന്ധി സ്‌മൃതി യാത്രക്ക് നേതൃത്വം നൽകി ഷൈജു ടി. ടി. സ്വാഗതവും ഷംനാസ് എം.പി.നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )