ഗീത ടീച്ചർക്ക് യാത്രയയപ്പ് നൽകി വെൽഫെയർ കമ്മിറ്റി

ഗീത ടീച്ചർക്ക് യാത്രയയപ്പ് നൽകി വെൽഫെയർ കമ്മിറ്റി

  • മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു

മൂടാടി:30 വർഷത്തെ സേവനത്തിനു ശേഷം
പാച്ചാക്കൽ അങ്കണവാടിയിൽ നിന്നും വിരമിക്കുന്ന കെ. ഗീത ടീച്ചർക്ക് വെൽഫയർ കമ്മറ്റി ആഭിമുഖ്യത്തിൽ യാത്രയയപ്പുനൽകി. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഉപഹാരസമർപ്പണം നടത്തി. ചടങ്ങിൽ ഒ.പി പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. പൊറ്റക്കാട്ട് ദാമോദരൻ, കെ. നാരായണൻ എന്നിവർ ആശംസകൾ നേർന്നു. കെ. ഗീത ടീച്ചർ മറുപടി പ്രസംഗം നടത്തി. എൻ.വി പ്രദീഷ് സ്വാഗതവും ആർഷിദ് പി. രാജ് നന്ദിയും രേഖപ്പെടുത്തി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )