ഗുരുദേവ കോളേജിലെ സംഘർഷത്തെ തുടർന്ന് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെന്റ് ചെയ്‌തു

ഗുരുദേവ കോളേജിലെ സംഘർഷത്തെ തുടർന്ന് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെന്റ് ചെയ്‌തു

  • സംഘർഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ് സസ്പെൻഷൻ

കൊയിലാണ്ടി : കൊല്ലം ഗുരുദേവ കോളേജിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെന്റ് ചെയ്‌തു. സംഘർഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ് സസ്പെൻഷൻ.

രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ് എന്നിവരെയാണ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്‌തത്.

കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ പോലീസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്എഫ്ഐ നേതാവ് അഭിനവിനെ മർദ്ദിച്ചെന്ന പരാതിയിലാണ് പ്രിൻസിപ്പലിനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തിട്ടുള്ളത്.അതുപോലെ തന്നെ പ്രിൻസിപ്പലിനെ ആക്രമിച്ച ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )