
ഗുരു ചേമഞ്ചേരി പുരസ്കാര സമർപ്പണം ഇന്ന് കൊയിലാണ്ടിയിൽ
- പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിക്കും
കൊയിലാണ്ടി: ഈ വർഷത്തെ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്ക്കാരം ഇന്ന് 3 മണിയ്ക്ക് താളവാദ്യകലയിലെ സവിശേഷ സാന്നിധ്യമായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് സമർപ്പിക്കും. കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ ഒരുക്കുന്ന സാംസ്കാരിക സദസ്സിൽ വെച്ച് ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ളയാണ് പുരസ്കാരസമർപ്പണം നടത്തുന്നത്.

കാനത്തിൽ ജമീല – എംഎൽഎ , മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിടക്കെപ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
ഷീബ മലയിൽ തുടങ്ങി കലാ സംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. തുടർന്ന് വൈവിധ്യമാർന്ന കലോപഹാരങ്ങൾ അരങ്ങേറുന്നു. മലബാറിലെ അമ്പത് പ്രശസ്ത തായമ്പക കലാകാരന്മാർ ഒരു വേദിയിൽ അണിചേരുന്ന സവിശേഷമായ തായമ്പക വാദനം – തായമ്പകോപദ, അഷ്ടപദിയാട്ടം, കൃഷ്ണാമൃതം – നൃത്ത,സംഗീത ശില്പം, എന്നീ പരിപാടികൾ അരങ്ങേറും.
CATEGORIES News