
ചക്കിട്ടപാറയിലെ വന്യമൃഗപ്രശ്നം ;രേഖാമൂലം അറിയിച്ചാൽ വെടിവച്ചുകൊല്ലാം -ഷൂട്ടർമാർ
- സർക്കാർ തീരുമാനം വന്ന ശേഷമായിരിക്കും തുടർനടപടികൾ
കോഴിക്കോട്:ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാൽ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാമെന്ന് അറിയിച്ച് ഷൂട്ടർമാർ. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്തിൽ ചേർന്ന പ്രത്യേക യോഗത്തിലാണ് ഷൂട്ടർമാർ ഇക്കാര്യം അറിയിച്ചത്.

ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്ന കടുവ, ആന ഉൾപ്പെടെ എല്ലാ വന്യമൃഗങ്ങളെയും വെടിവച്ചുകൊല്ലുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പ്രത്യേക യോഗം ചേർന്നത്. പഞ്ചായത്ത് സെക്രട്ടറി വിയോജനക്കുറിപ്പ് നൽകി.തീരുമാനം സംസ്ഥാന സർക്കാരിലേക്ക് അയയ്ക്കും. സർക്കാറിന്റെ ഭാഗത്തു നിന്നുള്ള തീരുമാനം വന്ന ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ.
CATEGORIES News