
ചാന്ദ്രദിനം ;രാകേഷ് ശർമ്മയും ശുഭാംശു ശുക്ലയുമായി ജി വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾ
- രാകേഷ് ശർമ്മയായി 7 B ക്ലാസിൽ പഠിക്കുന്ന റുഷൽ ബാലയും ശുഭാംശുക്ലയായി നവ തേജ് ബാലുവും പരിപാടിയുടെ അവതരികയായി 6ബി ക്ലാസ്സിലെ ആഷ്ക ലക്ഷ്മി പങ്കെടുത്തു
കൊയിലാണ്ടി:ചാന്ദ്രദിനത്തോടനുബന്ധിച്ചു ജി വി എച്ച് എസ് എസ് കൊയിലാണ്ടി സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഹിരാകാശ യാത്രികരായ രാകേഷ് ശർമ്മയും ശുഭാംശു ശുക്ലയുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. രാകേഷ് ശർമ്മയായി 7 B ക്ലാസിൽ പഠിക്കുന്ന റുഷൽ ബാലയും ശുഭാംശുക്ലയായി നവ തേജ് ബാലുവും പരിപാടിയുടെ അവതരികയായി 6ബി ക്ലാസ്സിലെ ആഷ്ക ലക്ഷ്മി പങ്കെടുത്തു.

ബഹിരാകാശവുമായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങൾ കൃത്യമായി മറുപടി നൽകി രാകേഷ് ശർമ്മയു ശുഭാംശു ശുക്ലയും മിന്നുന്ന പ്രകടനം കാഴ്ച വെച്ചു. അധ്യാപകരായ ശാരിക ടീച്ചർ, റജിയ ടീച്ചർ, റിജിന ടീച്ചർ, സുൾഫത്ത് ടീച്ചർ, ശരണ്യ ടീച്ചർ, നാരയണൻ മാസ്റ്റർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
CATEGORIES News