
ചാലിപ്പുഴയിൽ റിവർ റാഫ്റ്റിങ് തുടങ്ങി
- ആറുസഞ്ചാരികൾക്ക് ഒരു റാഫ്റ്റിൽ കയറാം
കോടഞ്ചേരി:കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയിൽ റിവർ റാഫ്റ്റിങ് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ചു. മൺസൂൺ കാലം മുഴുവനും ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും റിവർ റാഫ്റ്റിങ് നടത്താനാണ് ശ്രമം. മൂന്ന് റാഫ്റ്റുകൾ ഇതിനു വേണ്ടി എത്തിച്ചിട്ടുണ്ട്.
ആറുസഞ്ചാരികൾക്ക് ഒരു റാഫ്റ്റിൽ കയറാം. പരിശീലനം നേടിയ ഗൈഡ് റാഫ്റ്റിൽ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, വിശ്വാസ് രഥ്, പോൾസൺ അറക്കൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
CATEGORIES News