
ചിറ്റാരി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു
- ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം
കൊയിലാണ്ടി: ചിറ്റാരി പുഴയിൽ ചാടി 54 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. കുന്നത്തറ ആനവാതിൽ, ചെത്തിൽ നൗഫൽ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സംഭവം. ചാടുന്നത് കണ്ട നാട്ടുകാർ പുഴയിലേക്ക് ചാടി ഇയാളെ പുറത്തെത്തിച്ച് കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചുവരുന്നു. ഭാര്യ: ഷാഹിദ, മക്കൾ: മുഹമ്മദ് ഷാനു, ഷാനി.
CATEGORIES News