
ചെമ്പും സ്വർണവും പോലീസ് കേസുകളുമല്ല, വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്ന്; കേന്ദ്രമന്ത്രി സുരേഷ് ഗോപി
- തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഡിഎ പുറത്തിറക്കിയ തൃശ്ശൂർ കോർപറേഷന്റെ വികസനരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം
തൃശ്ശൂർ: ചെമ്പും സ്വർണവും പോലീസ് കേസുകളുമല്ല, വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഡിഎ പുറത്തിറക്കിയ തൃശ്ശൂർ കോർപറേഷന്റെ വികസനരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.ആരെയും ഒരുതരത്തിലും പ്രീണിപ്പിക്കേണ്ടെന്നും, പ്രീണനമാണ് ജനങ്ങൾ ഏറ്റവും വലിയ അഴിമതിയായി കാണുന്നതെന്നും സുരേഷ്ഗോപി പറഞ്ഞു.സംഗീത സംവിധായകൻ പി.എസ്. വിദ്യാധരൻ, ശരത്കൃഷ്ണൻ, ഗീതാമ്മ, സദാനന്ദൻ, ഡോ. വർഗീസ് ജെയിംസ്, ഡോ. വിജയകുമാർ, അഡ്വ. ഈശ്വരൻ എന്നിവർ വികസനരേഖ ഏറ്റുവാങ്ങി.

വികസനരേഖയുടെ വീഡിയോ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രകാശനം ചെയ്‌തു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണണൻ, എൻഡിഎ വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്റ് അതുല്യഘോഷ്, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, വി. ഉണ്ണികൃഷ്‌ണൻ എന്നിവർ പ്രസംഗിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ. വി. ആതിര, സുധീഷ് മേനോത്തുപറമ്പിൽ, ജില്ലാ ഖജാൻജി വിജയൻ മേപ്രത്, പ്രിന്റു മഹാദേവ് എന്നിവർ നേതൃത്വം നൽകി. എൻഡിഎയുടെ കോർപറേഷൻ സ്ഥാനാർഥികളും പങ്കെടുത്തു.
