ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം; 2,000 വരെ ഉള്ള യു പി ഐ പേയ്മെന്റുകളുടെ ബിൽ സർക്കാർ വഹിക്കും

ചെറുകിട കച്ചവടക്കാർക്ക് ആശ്വാസം; 2,000 വരെ ഉള്ള യു പി ഐ പേയ്മെന്റുകളുടെ ബിൽ സർക്കാർ വഹിക്കും

  • യു.പി.ഐ ഇടപാടുകളുടെ ചിലവ് കുറച്ച് ചെറുകിട വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയാണ്സർക്കാരിന്റെ ലക്ഷ്യം

ന്യൂഡൽഹി: രാജ്യത്തെ ചെറുകിട വ്യാപാരികളെയും ഡിജിറ്റൽ
പേയ്മെന്റുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി 2,000രൂപ വരെയുള്ള യു.പി.ഐ
പേയ്മെന്റുകളുടെ ബില്ലുകൾ സർക്കാർ വഹിക്കുന്നത് തുടരും. ഈ തീരുമാനത്തിലൂടെ ചെറുകിട വ്യാപാരികൾക്ക് വലിയ ആശ്വാസമാണ്
ലഭിക്കുക. ചെറുകിട മൂല്യമുള്ള യു.പി.ഐ ഇടപാടുകൾക്കുള്ള 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. യു.പി.ഐ ഇടപാടുകളുടെ ചിലവ് കുറച്ച് ചെറുകിട വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയാണ്സ ർക്കാരിന്റെ ലക്ഷ്യം.

നിലവിൽ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31വരെയാണ് കാലാവധി എന്നാൽ
അടുത്ത വർഷവും തുടരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
സ്ഥിരീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )