ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

  • ഹൈസ്കൂൾ വിഭാഗത്തിൽ പന്തലായനി ഹയർസെക്കന്ററി സ്കൂൾ, പൊയിൽകാവ് എച്ച് എസ് ഒന്നും രണ്ടും സ്ഥാനം നേടി

കൊയിലാണ്ടി :പന്തലായനി ഗവ. ഹയർസെക്കന്ററി സ്കൂൾ 64-ാം വാർഷികത്തിന്റെ ഭാഗമായി ടീം ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സ്കൂൾ എംപിടിഎ പ്രസിഡന്റ് ജെസ്സി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് സി. പി സഫിയ, ശ്രീജിത്ത് കെ.കെ, ബാജിത് സി. വി, പി.രാകേഷ് കുമാർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ലിറ്റിൽ മാസ്റ്റേഴ്സ് ചെസ്സ് അക്കാദമിയിലെ രാമകൃഷ്ണൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

ഹൈസ്കൂൾ വിഭാഗത്തിൽ പന്തലായനി ഹയർസെക്കന്ററി സ്കൂൾ, പൊയിൽകാവ് എച്ച് എസ് ഒന്നും രണ്ടും സ്ഥാനം നേടി. യുപി തലത്തിൽ കാവുംവട്ടം എംയുപി, ജിഎച്ച്എസ്എസ് പന്തലായനി യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. എൽപി വിഭാഗത്തിൽ പെരുവട്ടൂർ എൽപി ഒന്നാം സ്ഥാനവും കുറുവങ്ങാട് സെൻട്രൽ യുപി രണ്ടാം സ്ഥാനവും നേടി. സമ്മാനങ്ങൾ ഫെബ്രുവരിയിൽ നടക്കുന്ന വാർഷികാഘോഷത്തിൽ വിതരണം ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )