
ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പ് ; പ്രതിഷേധം ശക്തമാക്കി നാട്ടുകാർ
- പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി
കോഴിക്കോട്: ചേളന്നൂർ പോഴിക്കാവ് കുന്നിലെ മണ്ണെടുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മണ്ണെടുക്കുന്ന വാഹനം നാട്ടുകാർ തടഞ്ഞു. പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി.
ദേശീയപാതക്കായി മണ്ണെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. സമരസമിതിയുമായി പൊലീസ് ചർച്ച നടത്തുകയാണ്. ഇതിനിടയിൽ മണ്ണ് കൊണ്ടുപോകാൻ ശ്രമിച്ചതും പ്രതിഷേധത്തിനിടയാക്കി.

ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഫിൽ ചെയ്യാനുള്ള മണ്ണെടുക്കാനാണ് കരാർ കമ്പനി പ്രവർത്തി നടത്തുന്നത്. രണ്ട് മാസം മുൻപ് തന്നെ ഇതെച്ചൊല്ലി വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. നാട്ടുകാർ കോടതിയെയും സമീപിച്ചിരുന്നു. ഇതിനു ശേഷം ജിയോളജി ഡിപ്പാർട്മെന്റ് നടത്തിയ സർവ്വേയിൽ മണ്ണെടുപ്പ് അശാസ്ത്രീയമാണെന്ന് അറിയിച്ചു.
CATEGORIES News