
ചോദ്യക്കടലാസ് ചോർച്ച: മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വിധി നാളെ
- രണ്ടാം തവണയാണ് വിധി പറയാനായി മാറ്റുന്നത്
കോഴിക്കോട്:ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വിധി പറയുന്നത് വ്യാഴാഴ്‌ചത്തേക് മാറ്റി. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നാളെ വിധി പറയും. രണ്ടാം തവണയാണ് വിധി പറയാനായി മാറ്റുന്നത്.

ഷുഹൈബിനെതിരെ വഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. കോടതി നിർദേശം അനുസരിച്ച് അധിക റിപ്പോർട്ടും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു.
CATEGORIES News
