ചോദ്യപേപ്പർ ചോർച്ച:പൊലീസിന് മുന്നിൽ ഹാജരാകാതെ ഷുഹൈബ്

ചോദ്യപേപ്പർ ചോർച്ച:പൊലീസിന് മുന്നിൽ ഹാജരാകാതെ ഷുഹൈബ്

  • ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കോഴിക്കോട്:പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെതുടർന്ന് എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

വിദേശത്തേക്ക് ഷുഹൈബ് കടക്കുന്നത് തടയാനാണ് നടപടി. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ ഷുഹൈബ് വിദേശത്തേക്ക് പോവാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ചോദ്യപേപ്പർ ചോർച്ചയിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത് ക്രൈം ബ്രാഞ്ചാണ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും. ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത് വിശ്വാസ വഞ്ചന ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തിയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )