
ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി-ജംഷിദ് അലി മലപ്പുറം
- സഖാവ് വി. പി.ഗംഗാധരൻ മാസ്റ്റർ നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ നിരവധിപ്പേർ പങ്കെടുത്തു
കൊല്ലം :സിപിഐഎം കൊല്ലം ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം കെ. ദാസൻ ഉദ്ഘാടനം ചെയ്തു. സഖാവ് വി. പി.ഗംഗാധരൻ മാസ്റ്റർ നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ നിരവധിപ്പേർ പങ്കെടുത്തു.

പരിപാടിയിൽ ജംഷിദ് അലി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. ലോക്കൽ കമ്മിറ്റി അംഗം ഷൈജ്യ പികെ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ. കെ ഭാസ്കരൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി അദ്ധ്യക്ഷതവഹിച്ചു. എസ്‌എസ്‌എൽസി , +2 ഉന്നത വിജയി കൾക്കുള്ള സമ്മാനദാനം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് എൽ. ജി ലിജീഷ് നിർവഹിച്ചു. യോഗത്തിൽ സ്വാഗത സംഘം കൺവീനർ ജിംനേഷ് നന്ദി പറഞ്ഞു
