
ജനപ്രതിനിധീ സ്വീകരണവും വനിതാ ദിനാചരണവും സംഘടിപ്പിച്ചു
- പരിപാടി കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി :കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധീ സ്വീകരണവും വനിതാ ദിനാചരണവും സംഘടിപ്പിച്ചു. ‘നമ്മുടെ കീഴരിയൂർ’ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷൻ അംഗങ്ങളായ മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എം. വേലായുധൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സവിത രഘുനാഥ് എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ആദരിച്ചു. ഫൗണ്ടേഷൻ കോർഡിനേറ്റർ ഇടത്തിൽ രാമചന്ദ്രൻ വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ചു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ മുഖ്യാതിഥി ആയി പങ്കെടുത്തു. മുൻഗ്രാമ പഞ്ചായത്ത് അധ്യക്ഷ അഡ്വ. ലക്ഷ്മിഭായ് വനിതാദിന സന്ദേശം നൽകി. സാബിറ നടുക്കണ്ടി, കെ. എം ഷീബ എന്നിവർ ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി കെ. രവീന്ദ്രൻ സ്വാഗതവും കെ. എം. പ്രസാദ് നന്ദിയും പറഞ്ഞു.
