
ജനവാസ മേഖലയിൽ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു
- ആനകൾ ഇവിടെ എത്തുന്നത് കക്കയം വന മേഖലയിൽ നിന്ന് പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കടന്നാണ്
കൂരാച്ചുണ്ട് :ജനവാസ മേഖലയിൽ വീണ്ടും കാട്ടാന എത്തി കൃഷി നശിപ്പിച്ചു. കൂരാച്ചുണ്ട് പഞ്ചായത്തിലെ മൂന്നാം വാർഡായ മണ്ടോപ്പാറ എന്ന സ്ഥലത്തെ ജനവാസ മേഖലയിൽ ആണ് കാട്ടാന കൃഷി നശിപ്പിച്ചത്. കാട്ടാന നശിപ്പിച്ചത് ജോബി വടക്കേലിന്റെ കൃഷിയിടത്തിലെ വാഴകളാണ്.
കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സി. വിജിത്ത് ഉൾപ്പെടെയുള്ള വന പാലകർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. കൂടാതെ രാത്രി കാല പട്രോളിങ് നടത്തുമെന്നും പ്രദേശത്തെ ജനങ്ങൾക്ക് കാട്ടാനകളെ തുരത്താൻ പടക്കം കൊടുക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ആനകൾ ഇവിടെ എത്തുന്നത് കക്കയം വന മേഖലയിൽ നിന്ന് പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കടന്നാണ്.
CATEGORIES News