
ജനാധിപത്യം ഉയർത്തിപ്പിടിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടികൾ -മുല്ലക്കര
- രാജ്യത്ത് ഇന്ന് സംഘപരിവാർ ശക്തികൾ അധികാരത്തിൻ്റെ കടിഞ്ഞാൺ കൈക്കലാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കായണ്ണ : രാജ്യത്ത് ജനാധിപത്യം എന്നും ഉയർത്തിപ്പിടിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടികളാണന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. കായണ്ണയിൽ സിപിഐ പേരാമ്പ്ര മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ചർച്ചകളില്ലാതെ ജനവികാരംകാണാതെ കോൺഗ്രസ് ഏകപക്ഷീയമായി പ്രവർത്തിച്ചതാണ് രാജ്യത്ത് ഇന്ന് സംഘപരിവാർ ശക്തികൾ അധികാരത്തിൻ്റെ കടിഞ്ഞാൺ കൈക്കലാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വാഗതസംഘം ചെയർമാൻ കോമത്ത് ഗോപാലൻ പതാകഉയർത്തി. മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ. സമദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി കെ.കെ. ബാലൻ, ആർ. ശശി, അജയ് ആവള, എ.കെ. ചന്ദ്രൻ, കെ.കെ. ഭാസ്കരൻ, രാജൻ കോറോത്ത് എന്നിവർ സംസാരിച്ചു. കായണ്ണ ടൗണിൽ റാലിയും നടന്നു. നാടകവും അരങ്ങേറി.
CATEGORIES News