
ജിദ്ദയിലേക്ക് പുറപ്പെട്ടഎയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി
- ഇന്ന് രാവിലെ 8.30ഓടെ കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പറന്നുയർന്ന AXB778 വിമാനത്തിനാണ് എൻജിൻ സംബന്ധമായ തകരാർ കണ്ടെത്തിയത്.
കണ്ണൂർ : ജിദ്ദയിലേക്ക് പുറപ്പെട്ടഎയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന്
അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കി. ഇന്ന് രാവിലെ 8.30ഓടെ കണ്ണൂരിൽ നിന്ന് ജിദ്ദയിലേക്ക് പറന്നുയർന്ന AXB778 വിമാനത്തിനാണ് എൻജിൻ സംബന്ധമായ തകരാർ കണ്ടെത്തിയത്. തകരാർശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനം തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു.ആദ്യം ബംഗളൂരു വിമാനത്താവളത്തിൽ ഇറക്കാനുള്ള സാധ്യത പരിശോധിച്ചെങ്കിലും അത് സാധ്യമാകാതിരുന്നതിനെ തുടർന്ന് വിമാനം കണ്ണൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു.

സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനം കുറച്ചുസമയം ആകാശത്ത് വട്ടമിട്ട് പറന്ന് അധിക ഇന്ധനം ചെലവഴിച്ചതിന് ശേഷമാണ് സുരക്ഷിതമായിലാൻഡ് ചെയ്തത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് തിരിച്ചിറക്കൽ നടപടികൾ പൂർത്തിയാക്കിയത്.സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനംസുരക്ഷിതമായി തിരിച്ചിറക്കിയതായും വിമാനത്താവള അധികൃതർ വ്യക്തമാക്കി. വിമാനത്തിൽ ഉണ്ടായ സാങ്കേതിക തകരാർ പരിശോധിച്ച് വരികയാണെന്നും യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
