കോഴിക്കോട് ജില്ലയിലെ  ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ

കോഴിക്കോട് ജില്ലയിലെ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ

  • കോഴിക്കോട് ചേവായൂരിലെ വീട്ടിൽ നിന്ന് 25 പവൻ കവർന്ന കേസിലെ പ്രതി പാറക്കുളം സ്വദേശി അഖിൽ നിസാരക്കാരനമല്ലെന്നാണ് പോലീസിൻ്റെ അന്വേഷണത്തിൽ തെളിയുന്നത്

കോഴിക്കോട്: ജില്ലയിലെ 14 സ്‌ഥലങ്ങളിൽ നിന്ന് 38 പവൻ കവർന്ന കേസിൽ പ്രതി അഖിലിനെ പൊലീസ് പിടികൂടി. അഖിലിൻ്റെ വാടക വീട്ടിൽ നിന്ന് 38 പവൻ സ്വർണവും മൂന്ന് ലക്ഷം രൂപയും 10 ലീറ്റർ മദ്യവും കണ്ടെത്തി. കക്കോടി, എലത്തുർ മേഖലകളിലെ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം.
കോഴിക്കോട് ചേവായൂരിലെ വീട്ടിൽ നിന്ന് 25 പവൻ കവർന്ന കേസിലെ പ്രതി പാറക്കുളം സ്വദേശി അഖിൽ നിസാരക്കാരനല്ലെന്നാണ് പോലീസിൻ്റെ അന്വേഷണത്തിൽ തെളിയുന്നത്.അഖിലിൻ്റെ വാടക വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കവർന്നെടുത്ത സാധനങ്ങൾ കണ്ടെടുത്തു. സ്വർണത്തിനും പണത്തിനും മദ്യത്തിനും പുറമെ ഡിജിറ്റൽ ക്യാമറ, വിലകൂടിയ ഹെഡ്സെറ്റ്,ഫാൻ, ലാപ്ടോപ് എന്നിവയും കണ്ടെത്തി. ലാപ്ടോപ് മോഷണം നടത്തിയ പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് അഖിൽ പറഞ്ഞു. രണ്ട് പവൻ സ്വർണം അഖിലിന്റെ സ്കൂട്ടറിലെ സീറ്റിനടിയിൽ നിന്നുമാണ് കണ്ടെത്തിയത്.

കുടുംബപ്രശ്‌നം കാരണമുള്ള സാമ്പത്തികപ്രതിസന്ധി തീർക്കാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഞായറാഴ്‌ച രാത്രിയിൽ കക്കോടിയിലെ വീട്ടിലെ മോഷണശ്രമം നാട്ടുകാർ തടഞ്ഞതോടെയാണ് അഖിൽ പിടിയിലാകുന്നത്. സ്വന്തം സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അഖിൽ മറ്റൊരുവീട്ടിൽ നിന്ന് മോഷ്ടിച്ച സ്‌കൂട്ടറുമായി രക്ഷപ്പെടുന്നതിനിടെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )