
ജില്ലയിൽ ചിക്കൻ പോക്സ് വർധിക്കുന്നു
- ചൂട് കൂടുന്നതിനാൽ ചിക്കൻ പോക്സ് വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ചിക്കൻ പോക്സ് പടർന്നുപിടിക്കുന്നു. ചിക്കൻ പോക്സ് പ്രായവ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്നുണ്ട് . എന്നാൽ, കുട്ടികളിലും പ്രായമായവരിലും ഇത് ഗരുതരമാവാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് ഈമാസം 1651 പേർക്ക് ചിക്കൻ പോക്സ് ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

ഫെബ്രുവരി 17ന് സംസ്ഥാനത്ത് 106 പേർക്ക് ചിക്കൻ പോ ക്സ് ബാധിച്ചു. ചൂട് കൂടുന്നതോടെ ചിക്കൻ പോക്സ് വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് ധികൃതർ വ്യക്തമാക്കി.
CATEGORIES News