
ജില്ലയിൽ നിരവധി തൊഴിലവസരങ്ങൾ
- ജില്ലാ എംപ്ലോയബിലിറ്റി കൂടിക്കാഴ്ച്ചയിലൂടെ ജോലി നേടാം
കോഴിക്കോട്: കോഴിക്കോട് ജില്ലാ എംപ്ലോയിമെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയിബിലിറ്റി സെന്ററിൽ നാളെ രാവിലെ 10.30ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു.
തസ്തികകൾ :സർവ്വീസ് എഞ്ചിനീയർ, ട്രെയിനർ, എസ് എപി ഫംഗ്ഷണൽ കൺസൾട്ടന്റ്, ബിഡിഎം, ബിഡിഇ, സെയിൽസ് ഹെഡ്, സെയിൽസ് കോഓർഡിനേറ്റർ, ഷോറൂം സെയിൽസ് എക്‌സിക്യൂട്ടീവ്, ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്, ഇലക്ട്രീഷ്യൻ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് മാനേജർ, അസി. കസ്റ്റമർ സർവീസ് മാനേജർ.

യോഗ്യത:പ്ലസ് ടു, ഡിപ്ലോമ/ഐടിഐ, ഇലക്ട്രിക്കൽ, ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖത്തിൽ പങ്കെടുക്കണം.
വിവരങ്ങൾക്ക് :0495-2370176
CATEGORIES News
TAGS KOZHIKODE