
ജില്ലാതല പ്രശ്നോത്തരി മത്സരം നടത്തി
- വിജയികൾക്കുള്ള ക്യാഷ് അവാർഡും ഒന്നാം സ്ഥാനം നേടിയ സ്കൂളിനുള്ള ഇ ഷിബുകുമാർ സ്മാരക ട്രോഫിയും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് കുന്നുമ്മൽ വിതരണം ചെയ്തു
കൊയിലാണ്ടി :ദേശസേവാസംഘം ഗ്രന്ഥശാല സംഘടിപ്പിച്ച ജില്ലാതല പ്രശ്നോത്തരി മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി പാർവണ പ്രശാന്ത് ഒന്നാം സ്ഥാനവും തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി വേദിക സി കെ രണ്ടാം സ്ഥാനവും പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി അമിയ ദുർഗ എസ് മൂന്നാം സ്ഥാനവും നേടി.

വിജയികൾക്കുള്ള ക്യാഷ് അവാർഡും ഒന്നാം സ്ഥാനം നേടിയ സ്കൂളിനുള്ള ഇ ഷിബുകുമാർ സ്മാരക ട്രോഫിയും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം രാജേഷ് കുന്നുമ്മൽ വിതരണം ചെയ്തു. യു പി സ്‌കൂൾ വിഭാഗത്തിൽ കുറുവങ്ങാട് സൗത്ത് യു പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥി രാഗനന്ദന എ ആർ ഒന്നാം സ്ഥാനവും ചെങ്ങോട്ട്കാവ് ഈസ്റ്റ് യു പി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥി പ്രണവ് എൻ രണ്ടാം സ്ഥാനവും കൊയിലാണ്ടി ഗവ:വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥി നവതേജ് ബാലു മൂന്നാം സ്ഥാനവും നേടി. വിജയികൾക്കുള്ള ക്യാഷ് അവാർഡും ഒന്നാം സ്ഥാനം നേടിയ സ്കൂളിനുള്ള വി ടി വികാസ് സ്മാരക ട്രോഫിയും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പഞ്ചായത്ത് മെമ്പർ രാജേഷ് കുന്നുമ്മൽ, സജിത്ത് കുമാർ പി, വി ടി വിനോദ്, പി മുരളീധരൻ, ഉഷാകുമാരി കെ ടി, ക്വിസ് മാസ്റ്റർമാരായ സി സായികിഷോർ, ശ്രീജിത്ത് കെ എന്നിവർ സംസാരിച്ചു.