ജില്ലാ സ്കൂൾ കലോത്സവം ; നാലാം ദിവസവും വിവിധ വേദികളിൽ പരിപാടികൾ പുരോഗമിക്കുന്നു

ജില്ലാ സ്കൂൾ കലോത്സവം ; നാലാം ദിവസവും വിവിധ വേദികളിൽ പരിപാടികൾ പുരോഗമിക്കുന്നു

  • ദിവസവും വൈവിധ്യമാർന്ന മത്സരങ്ങളാണ് വിദ്യാർത്ഥികൾ കാഴ്ചവെക്കുന്നത്

കൊയിലാണ്ടി: 64-ാമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം കൊയിലാണ്ടിയിൽ നവംബർ 24,25,26, 27,28 തീയതികളിലായി നടക്കുന്ന കലോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് വേദി 18 രാജ്ഘട്ടിൽ സംഗീതത്തിന്റെ അലയടികളുണർത്തി കൊണ്ട് ഹയർ സെക്കന്ററി വിഭാഗം ശാസ്ത്രീയ സംഗീത മത്സരം നടക്കുന്നു.

വേദി 17 ഖേദയിൽ കേരളത്തിന്റെ തനതു നടനമായ മോഹിനിയാട്ടവുമായി ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടമത്സരവും നടക്കുന്നു.

ലോ & ഓർഡർ കമ്മിറ്റി വോളണ്ടിയർമാർക്കുള്ള ജെഴ്‌സിയും, തൊപ്പിയും വിതരണം നടത്തി

കൊയിലാണ്ടി:64-ാമത് കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിൽ ലോ &ഓർഡർ വോളണ്ടിയർമാർക്കുള്ള ജഴ്‌സിയും, തൊപ്പിയും, വിതരണം നടത്തി. വിതരണോത്‌ഘാടനം എ സി പി ഉമേഷ്‌ എ ലോ &ഓർഡർ കൺവീനർ ആർ കെ ഷാഫിക്ക് നൽകി നിർവഹിച്ചു, ഡി ഡി ഇ എ ഒ മുഹമ്മദ് ഷെരീഫ് കെ ടി, സൂപ്രണ്ട് വിജീഷ് വി വി കൺവീനർ സാജിദ് എം എ, മീഡിയ കൺവീനർ അനിൽകുമാർ കെ പി ലോ &ഓർഡർ കമ്മിറ്റ് ഭാരവാഹികളായ ഷമീം അഹമ്മദ്, അഷ്‌റഫ്‌ ചാലിയം, ബഷീർ എൻ, ഫൈസൽ വി ലതീബ് കുമാർ ഹകീം ചക്കാലക്കൽ. ജാഫർ പി, റഷീദ് പൂനൂർ, ഷൌക്കത്ത്, അജ്മൽ ഇസ്മായിൽ മൊട്ടേമ്മൽ, ഹാരിസ് എം,എൻ എസ് എസ് ഓഫീസർമാരായ ടി ടി ബിജി പി ജി സംഗീത, എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )