ജില്ല ലൈബ്രറി കൗൺസിൽ കൊയിലാണ്ടി നോർത്ത് മേഖല വായനമത്സരം സംഘടിപ്പിച്ചു

ജില്ല ലൈബ്രറി കൗൺസിൽ കൊയിലാണ്ടി നോർത്ത് മേഖല വായനമത്സരം സംഘടിപ്പിച്ചു

  • നഗരസഭ കൗൺസിലർ വി. രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി :ജില്ലാ ലൈബ്രറി കൗൺസിൽ കൊയിലാണ്ടി നോർത്ത് മേഖല യു.പി , വനിത ജൂനിയർ സീനിയർ വിഭാഗങ്ങളിലായി വായന മത്സരം സംഘടിപ്പിച്ചു. പുളിയഞ്ചേരി എൽ പി സ്കൂളിൽ വെച്ചു നടന്ന പരിപാടി നഗരസഭ കൗൺസിലർ വി. രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് പി രാജേന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. മോഹനൻ നടുവത്തൂർ, പി.കെ രഘുനാഥ്, രശ്മിദേവി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. രാഗേഷ് കുമാർ, ടി. എം സുധാകരൻ ,വിജിത്ത് കുമാർ എന്നിവർ വായന മത്സരത്തിൻ്റെ ക്വിസ് മാസ്റ്റർമാരായി.

യു. പി വിഭാഗത്തിൽ ശ്രേയ ശിശിത്ത്, ശ്രേയ കെ.പി,ആത്മിക എ. പി, എന്നിവരും വനിത ജൂനിയർ വിഭാഗത്തിൽ കണ്ണകി പി.എം , ധന്യ കെ, രമ്യ പി.എം, എന്നിവരും വനിത സീനിയർ വിഭാഗത്തിൽ ഷൈമ എം., രശ്മി ദേവി, ടി.എം ആനന്ദവല്ലി എന്നിവരും യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സിനേഷ് കെ.ടി സ്വാഗതവും വിജിത്ത് കുമാർ നന്ദിയും പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )