
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന് തുടക്കമായി
- കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യാതിഥിയായി.
കൊയിലാണ്ടി:ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ
സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ
നൈപുണി വികസന കേന്ദ്രം ബഹു. കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ മുഖ്യാതിഥിയായി.
നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ, വാർഡ് കൗൺസിലർ എ. ലളിത, ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ എം. മധുസൂദനൻ, പിടിഎ പ്രസിഡന്റ് എ. സജീവ് കുമാർ, എസ്.എം.സി. ചെയർമാൻ ഹരീഷ് എൻ.കെ, എസ്.എസ്. ജി. കൺവീനർ എം. ജി ബൽരാജ്, ഒ.എസ്.എഫ് കൺവീനർ എൻ. വി വത്സൻ, എച്ച്. എം ഇൻ ചാർജ് രഞ്ജു എസ്, മദർ പിടിഎ പ്രസിഡന്റ് നബീസു എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പരിപാടിയിൽ പ്രിൻസിപ്പാൾ എൻ. വി പ്രദീപ് കുമാർ സ്വാഗതവും എസ്.ഡി.സി കോർഡിനേറ്റർ ജാൻവി കെ. സത്യൻ നന്ദിയും പറഞ്ഞു.