ആക്ടിംഗ് വർക്ക്ഷോപ്പ് ജൂൺ 18 മുതൽ

ആക്ടിംഗ് വർക്ക്ഷോപ്പ് ജൂൺ 18 മുതൽ

  • പ്രശസ്ത കലാകാരന്മാരുടെ ശിക്ഷണത്തിൽ മുതിർന്നവർക്ക് വേണ്ടിയാണ് റസിഡൻഷ്യൽ പെർഫോർമൻസ് വർക്ക്ഷോപ്പ്

കൊയിലാണ്ടി :അഭിനയ തൽപ്പരരായ കലാകാരന്മാർക്ക് വേണ്ടി ശിൽപ്പശാല നടത്തുന്നു. പ്രശസ്ത നടൻമാരുടെയും സംവിധായകരുടെയും നേതൃത്വത്തിൽ മുതിർന്നവർക്ക് വേണ്ടിയാണ് ശിൽപ്പാശാല നടത്തുന്നത്.

ആക്ടിങ് ട്രെയ്നറും നടനുമായ നജീബ് അബു,ആക്ടിങ് ട്രെയ്നർ മിലിന്ദ് സിറാജ്, നാടകകൃത്തും സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ്,തിരക്കഥാകൃത്തായ സനിലേഷ് ശിവൻ എന്നിവരാണ് പരിശീലനം നൽകുന്നത് . പൂക്കാട് കലാലയത്തിൽ ജൂൺ 18,19,20 തീയതികളിലാണ് അഭിനയ ശിൽപ്പശാല നടക്കുക.
ന്യൂവേവ് ഫിലിം സ്കൂൾ, ക്രിയേറ്റീവ് ആർട് കമ്യൂൺ ഫോർ ചിൽഡ്രൻ & അഡൽറ്റ് എന്നിവരാണ് സംഘാടകർ.

കൂടുതൽ വിവരങ്ങൾക്ക് :ഫോൺ – 79027 49891, 97457 14417

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )