ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം സെപ്റ്റംബർ 7ന്

ജൈവവൈവിധ്യ പാർക്ക് ഉദ്ഘാടനം സെപ്റ്റംബർ 7ന്

  • എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: കൊന്നേങ്കണ്ടി താഴെ നിർമ്മാണം പൂർത്തിയായ
ജൈവവൈവിധ്യ പാർക്ക് സെപ്റ്റംബർ 7ന് എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.
വിവിധ ഇനം വൃക്ഷങ്ങളടങ്ങിയ ആവാസവ്യവസ്ഥ നേരിൽകാണുവാനും പഠിക്കുവാനുമുള്ള സൗകര്യങ്ങൾ സ്നേഹതീരം ജൈവവൈവിധ്യ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ജൈവവൈവിധ്യ ബോർഡ് നിർദ്ദേശിച്ച എൺപതോളം വൃക്ഷത്തൈകൾ ഈ പാർക്കിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

ചെടികളെ പറ്റി കൂടുതൽ അറിയാൻ ഓരോ ചെടിക്കും നെയിംബോർഡും അതിൽ ക്യുആർ കോഡും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇരിപ്പിടങ്ങൾ, ഊഞ്ഞാൽ, ഏറുമാടം, എന്നിവയും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )