ടിനി ടോമിനെതിരായ അപകീർത്തിക്കേസിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് നടി അൻസിബ ഹസൻ

ടിനി ടോമിനെതിരായ അപകീർത്തിക്കേസിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് നടി അൻസിബ ഹസൻ

  • ടിനിക്കെതിരായ പരാതിയിൽ കടവന്ത്ര പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി വാർത്താസമ്മേളനത്തിൽ അറിയിച്ചു

കൊച്ചി : നടൻ ടിനി ടോമിനെതിരായ അപകീർത്തിക്കേസിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി നടി അൻസിബ ഹസൻ. ടിനിക്കെതിരായ പരാതിയിൽ കടവന്ത്ര പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കടവന്ത്ര സ്റ്റേഷനിലെത്തി വിശദമായ മൊഴി നൽകിയ ശേഷമായിരുന്നു അൻസിബയുടെ പ്രതികരണം. ‘ടിനി ടോം രാഷ്ട്രീയത്തിൽ സ്വാധീനമുളള വ്യക്തിയാണ്. ടിനി അപകീർത്തിപ്പെടുത്തുന്ന തെളിവുകൾ എന്റെ പക്കലുണ്ട. ഈ സന്ദേശം അയച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ്.

സർക്കാരിൽ എനിക്ക് പരിപൂർണ വിശ്വാസമുണ്ട്’: അൻസിബ ഹസൻ പറഞ്ഞു. ടിനി ടോമിനെതിരായ പരാതിയിൽ അൻസിബ ഇന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു. ജൂൺ ഒന്നിനാണ് അൻസിബ പരാതി നൽകിയത്. ടിനി ടോം തനിക്കെതിരെ തുടർച്ചയായി അപവാദ പ്രചാരണം നടത്തിയെന്നാണ് നടിയുടെ ആരോപണം.ടിനി ടോമിന്റെ ഡ്രൈവറെ താൻ മതംമാറ്റാൻ ശ്രമിച്ചു എന്നതുൾപ്പെടെ വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാൻ ശ്രമിച്ചുവെന്നും അൻസിബ ആരോപിക്കുന്നു. താൻ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബ പരാതിയിൽ ആരോപിക്കുന്നുണ്ട്. നേരത്തെ അൻസിബയുടെ ആരോപണം നിഷേധിച്ച് ടിനി ടോം രംഗത്തെത്തിയിരുന്നു. സ്റ്റേജ് ഷോകൾ നടക്കുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും ബഹളവും ചീത്തവിളിയും ഉണ്ടാകുമെന്നും അതല്ലാതെ ഒരു അംഗത്തിനും മോശം മെസേജോ പ്രവർത്തനങ്ങളോ തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് ടിനി ടോം പറഞ്ഞത്. ജിഹാദിയെന്ന് താൻ വിളിച്ചിട്ടില്ലെന്നും ടിനി ടോം പറഞ്ഞു. തുടർന്ന് ടിനി ടോമിനെ പിന്തുണച്ചും എതിർത്തും അമ്മ സംഘടനയിലെ അഭിനേതാക്കൾ രംഗത്തെത്തി. ടിനി ടോം അൻസിബയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ചതിന് താൻ സാക്ഷിയാണെന്നും അൻസിബയോടും കുക്കു പരമേശ്വരനോടും ടിനി മോശമായി
പെരുമാറിയിടുണ്ടെന്നും നടി നീനാ കുറുപ്പ് പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )