ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു

  • അനുസ്മരണ പരിപാടി സിപിഐ സംസ്ഥാന കൗൺസിലംഗം സിപി ഷൈജൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സിപിഐ നേതാവായിരുന്ന ടി എം കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു.കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന അനുസ്മരണ പരിപാടി സിപിഐ സംസ്ഥാന കൗൺസിലംഗം സിപി ഷൈജൻ ഉദ്ഘാടനം ചെയ്തു. ഇ കെ അജിത്ത് അധ്യക്ഷനായി.കെ കെ ബാലൻ മാസ്റ്റർ, അഡ്വ. സുനിൽ മോഹൻ എന്നിവർ സംസാരിച്ചു. നേരത്തെ എൻ ഇ ബാലറാം മന്ദിരത്തിൽ ടിഎം കുഞ്ഞിരാമൻ നായരുടെ ഫോട്ടോ സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ കെ ബാലൻ മാസ്റ്റർ അനാച്ഛാദനം ചെയ്തു. വീരവഞ്ചേരിയിൽ ഉള്ള ടി എം കുഞ്ഞിരാമൻ നായർ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )