
ട്രേഡിങ് ആപ്പിന്റെ പേരിൽ തട്ടിപ്പ് ; കോഴിക്കോട്ടുകാരന് നഷ്ടമായത് 4.8 കോടി
- ഗ്രോ’ ഷെയർ ട്രേഡിങ് ആപ്ലിക്കേഷനാണെന്ന വ്യാജേനയാണ് പണം തട്ടിയത്
കോഴിക്കോട്: ‘ഗ്രോ’ ഷെയർ ട്രേഡിങ് ആപ്ലിക്കേഷനാണെന്ന വ്യാജേന വാട്‌സാപ്പ് വഴി കോഴിക്കോട് സ്വദേശിയിൽu നിന്ന് 4.8 കോടി രൂപ തട്ടിയെടുത്തു. ട്രേഡിങ്, ഫോറിൻ ഇൻസ്റ്റിറ്റിയൂഷണൽ ഇൻവെസ്റ്റർ, ഇനീഷ്യൽ പബ്ലിക് ഓഫറിങ് എന്നിവയിലൂടെ വൻലാഭം നേടാമെന്നു തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ട്രേഡിങ് മൊബൈൽ ആപ്ലിക്കേഷനാണ് ഗ്രോ. ഗ്രോയുടെ ലോഗോയടങ്ങുന്ന സമാനമായ വെബ്സൈറ്റ് ലിങ്കാണ് അസിസ്റ്റൻ്റ് ഇരയായ വ്യക്തിക്ക് അയച്ചുകൊടുത്തത്. ഇതിൻ്റെ ലോഗിനും പാസ് വേഡും അയച്ചുകൊടുത്തു. തുടർന്ന് വാട്‌സാപ്പ് വഴി ലഭിച്ച ടിപ്പുകൾ അദ്ദേഹംല പിന്തുടരുകയും ചെയ്തു. വാട്സാപ്പ് വഴി നൽകിയ അക്കൗണ്ട് നമ്പറുകളിലേക്കാണ് പണം അയച്ചുകൊടുത്തത്. അതിന് അനുസരിച്ചുള്ള മാറ്റം ആപ്പിൽ പ്രതിഫലിക്കുകയും ചെയ്തു. അതുവഴി വന്ന ലാഭം കാണിച്ചുകൊടുക്കുകയും ചെയ്തു. അതിൽ കുറച്ചു തുക പിൻവലിക്കാനും സാധിച്ചു.
തുടർന്നാണ് മറ്റൊരു വാട്‌സാപ്പ് ഗ്രൂപ്പിൽ ചേർത്ത് വലിയ തുക നിക്ഷേപിച്ചാൽ വലിയ ലാഭമുണ്ടാക്കാമെന്ന നിർദേശങ്ങൾ ലഭിക്കുന്നത്. പുതിയ ആപ്ലിക്കേഷൻ ലിങ്ക് കൊടുക്കുകയും ചെയ്‌തു. തുടർന്ന് ലഭിച്ച നിർദേശങ്ങൾ പിന്തുടർന്ന് പണം നിക്ഷേപിക്കുകയും ചെയ്‌തു. പിന്നീട് സംശയം തോന്നുകയും പണം പിൻവലിക്കാൻ സാധിക്കാതെ വന്നതോടെ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി അറിയിച്ചു. കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.