
ഡിജിറ്റലാകാൻ തയ്യാറായി വളയം ഗ്രാമപ്പഞ്ചായത്ത്
- ഓൺലൈൻ സർക്കാർ സേവനങ്ങൾ എന്നിവയിൽ പ്രാഥമികമായി അവബോധമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം.
വളയം : ഡിജികേരളം പരിശീലന പരിപാടിയുടെ ഭാഗമായി ഡിജിറ്റലാകാൻ ഒരുങ്ങി വളയം ഗ്രാമപ്പഞ്ചായത്ത്. പതിന്നാലു മുതൽ അറുപത്തിരണ്ട് വയസ്സുവരെയുള്ള മുഴുവനാളുകൾക്കും ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്നലക്ഷ്യത്തോടെയാണ് ഡിജി കേരളം പദ്ധതി. സ്മാർട്ട് ഫോൺ ഉപയോഗം, വീഡിയോ, ഓഡി യോകോൾ, ഫോട്ടോ, വീഡിയോ ഡൗൺലോഡിങ്, യുട്യൂബ്, സോ ഷ്യൽമീഡിയ, ബാങ്ക് അക്കൗണ്ട്, ഓൺലൈൻ പണമിടപാട്, ഓൺലൈൻ സർക്കാർ സേവനങ്ങൾ എന്നിവയിൽ പ്രാഥമികമായി അവബോധമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം.
ആറുമാസംകൊണ്ട് ലക്ഷ്യം കൈവരിച്ച തിരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനിമാരും വൊളൻ്റിയർമാരും തുടർപരിശീലനം നൽകും. പഞ്ചായത്ത്‌തല പരിശീലനം വളയം സാംസ്ക്കാരികകേന്ദ്രത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി നോദൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇ. അരുൺകുമാർ, എം. ദേവി, കെ.കെ. വിജീഷ്, സി.പി. സുശാ ന്ത്, അസി. സെക്രട്ടറി രാജീവൻ പുനത്തിൽ, സി. മഞ്ജു, സി.ഡി. എസ്. ചെയർപേഴ്‌സൺ സി .എച്ച്. ലിജിബ എന്നിവർ സംസാരിച്ചു.