
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള ; സംഘടനയ്ക്ക് പേരിട്ട് അൻവർ
- ‘ഡിഎംകെ’സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നും പി.വി. അൻവർ
മഞ്ചേരി : ഒടുവിൽ സംഘടനയ്ക്ക് പേരിട്ട് പി.വി.അൻവർ. മലപ്പുറം മഞ്ചേരിയിൽ ഇന്ന് നടക്കുന്ന നയവിശദീകരണ യോഗത്തിൽ പുതിയ സംഘനയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ തയാറെടുക്കുകയാണ് പി. വി. അൻവർ.അതേ സമയം തമിഴ് നാട്ടിൽ ഡിഎംകെ നേതൃത്വവുമായി നടന്ന ചർച്ചകൾക്ക് ശേഷം ഡിഎംകെ എന്ന് തന്നെ പെരുവരുന്ന ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരാണ് പുതിയ സംഘടനയ്ക്കായി അൻവർ തിരഞ്ഞെടുത്തിരിക്കുന്നത് എന്നും വീണ്ടും ചോദ്യചിഹ്നമാവുകയാണ് . ഇന്ന് മലപ്പുറത്ത് നടക്കുന്ന യോഗത്തിൽ മുഖ്യാതിഥിയായി ഡിഎംകെ രാജ്യസഭാംഗം എം.എം.അബ്ദുല്ല പങ്കെടുത്തേക്കുമെന്ന സൂചനയുമുണ്ട്.

അതേ സമയം ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന തങ്ങളുടെ സംഘടന നിലവിൽ സാമൂഹ്യ കൂട്ടായ്മയാണെന്നും രാഷ്ട്രീയ പാർട്ടിയല്ലെന്നും പി.വി. അൻവർ വ്യക്തമാക്കി. മഞ്ചേരിയിൽ ഇന്ന് നടക്കുന്ന യോഗത്തിൽ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമായി മത്സരിക്കുമെന്ന് അദ്ദേഹം അൻവർ കൂട്ടി ചേർത്തു.