
ഡോ. പി. ചന്ദ്രമോഹൻ അന്തരിച്ചു
- കലാ, സാംസ്ക്കാരിക, സന്നദ്ധ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു ഡോക്ടർ
കുറ്റ്യാടി :പാട്ടിനെ സ്നേഹിച്ച ഗൈനക്കോളജിസ്റ്റായിരുന്നു ഡോ. പി. ചന്ദ്രമോഹൻ. പുറമേരി വെള്ളൂർ സ്വദേശിയായിരുന്ന അദ്ദേഹം ദീർഘകാലമായി കുറ്റ്യാടിയിൽ താമസിച്ച് പ്രാക്ടീസ് ചെയ്തുവരുകയായിരുന്നു. കുറ്റ്യാടിയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ ആശുപത്രികളിൽ ജോലിചെയ്തിരുന്നു.
ഡോക്ടർ കലാ, സാംസ്ക്കാരിക, സന്നദ്ധ പ്രവർത്തനങ്ങളിലെ നിറസാന്നിധ്യം കൂടിയായിരുന്നു. തബല, ഹാർമോണിയം, ഓടക്കുഴൽ തുടങ്ങിയ സംഗീതോപകരണ ങ്ങൾ വളരെ നന്നായി വായിയ്ക്കുമായിരുന്നു. സന്നദ്ധ പ്രവർത്തനരംഗത്ത് കുറ്റ്യാടിയുടെ മുഖമായിരുന്നു ഡോക്ടർ.
കുറ്റ്യാടി ജേസീസ് ക്ലബ്ബ്, ഒയിസ്സ, റോട്ടറി ക്ലബ്ബ്, ഐഎംഎ തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. കുറ്റ്യാടിയിലെ ‘ഉപാസന’ യിൽ നടന്ന പൊതുദർശനത്തിൽ ഒട്ടേറെ ആളുകൾ പങ്കെടുത്തു.
CATEGORIES News